പത്തൊമ്പതാം നൂറ്റാണ്ടിലെ ഭാരതത്തിന്‍റെ സാമൂഹ്യ- ആധ്യാത്മിക – രാഷ്ട്രീയ പരിതസ്ഥിതികള്‍ ചരിത്രത്തിന്‍റെ താളുകളില്‍ നിന്ന് വായിച്ചെടുക്കുക. അവിദ്യയുടെയും അനാചാരങ്ങളുടെയും കാര്‍മേഘങ്ങള്‍ വേദ സൂര്യനെ മറച്ചു കൊണ്ടിരിക്കുന്നു.ഭാരതീയ സംസ്കാരത്തേയും പൈതൃകത്തെയും തകിടം മരിക്കുന്നതിന് മെക്കോളെ പ്രഭുവിന്‍റെ ഇംഗ്ലീഷ് വിദ്യാഭ്യാസ പദ്ധതി തകൃതിയായി നടക്കുന്നു. വൈദിക ധര്‍മ്മം അനാചാരങ്ങളില്‍ അകപ്പെട്ട് നാശോന്മുഖ മായികൊണ്ടിരിക്കുന്നു. വിദേശ യാത്ര നടത്തിയാല്‍ ധര്‍മ്മ ഭ്രഷ്ടനായി! താഴ്ന്ന ജാതിക്കരെന്നു പറയപ്പെടുന്നവരെ തോട്ടുപോയാല്‍ ധര്‍മ്മ ഭ്രാഷ്ടന്‍! മുസ്ലീംകളില്‍ നിന്നും ഭക്ഷണം സ്വീകരിച്ചാല്‍ അയാള്‍ക്ക് ഹിന്ദു ധര്‍മ്മത്തില്‍ സ്ഥാനമില്ല.ധാര്‍മ്മിക കേന്ദ്രങ്ങളിലും മറ്റും കപട ബ്രാഹ്മണരുടെ ക്രൂര കേളികള്‍! ഹിന്ദുക്കള്‍ എന്നുപറയുന്നവര്‍ ഏതാനും അന്ധവിശ്വാസങ്ങളില്‍ പെട്ട് അലയുന്നു. നമ്മുടെ അടിസ്ഥാന ധര്‍മ്മ ഗ്രന്ഥമായ 4 വേദങ്ങളുടെ പേരുകള്‍ പോലും പലര്‍ക്കും അറിയില്ല. ബഹുദൈവതാരാധനയും വിഗ്രഹാരാധനയും മൃഗബലിയും ഈശ്വരാവതാരവാദവും, ജീവിക്കുന്നവരെ അവഗണിച്ചുകൊണ്ട് മരിച്ചവര്‍ക്കായി നടത്തുന്ന ശ്രാദ്ധം പോലുള്ള ചടങ്ങുകള്‍ നടത്തിച്ച് സാധാരണക്കാരെ പീഡിപ്പിക്കുന്ന ഒരുകൂട്ടം പേരുടെ കൈപ്പിടിയില്‍ മാത്രമായിരുന്നു വേദങ്ങള്‍. അത് സ്ത്രീകള്‍ക്കും മറ്റു താഴ്ന്ന ജാതിക്കാര്‍ക്കും അപ്രാപ്യവുമായിരുന്നു. നമ്മുടെ മഹാപുരുഷന്മാരായിരുന്ന ശ്രീരാമനെയും ശ്രീകൃഷ്ണനെയും വികൃതമാക്കി ചിത്രീകരിച്ച് വ്യാസന്‍റെ പേരില്‍ പടച്ചുവിട്ട വ്യാജ പുരാണങ്ങളുടെയും താന്ത്രികന്മാരുടെയും അഴിഞ്ഞാട്ടമായിരുന്നു എങ്ങും. ബാലവിധവകളുടെ ദീനരോദനങ്ങള്‍! അനാഥരായ കുട്ടികളുടെ ശോചനീയമായ അവസ്ഥ. ശൈശവ വിവാഹങ്ങള്‍ വ്യാപകമായി നടക്കുന്നു.’നാരീ നരകസ്യ ദ്വാരം’ എന്ന് പറഞ്ഞ് ശങ്കരാചാര്യന്മാര്‍ സ്ത്രീകളെ നരകത്തിന്‍റെ ദ്വാരമെന്നു വിശേഷിപ്പിക്കുന്നു. ഭര്‍ത്താവ് മരണപ്പെട്ടാല്‍ ഭാര്യയെ ജീവനോടെ ചിതയിലേക്ക് എടുത്തുചാടാന്‍ നിര്‍ബന്ധിക്കുന്നു.പെണ്‍കുട്ടികളെ ജനന സമയത്ത് തന്നെ വധിക്കുന്നു. യജ്ഞ്യങ്ങളിലും താന്ത്രിക കര്‍മ്മങ്ങളിലും മിണ്ടാപ്രാണികളുടെയും മനുഷ്യകുഞ്ഞുങ്ങളുടെ പോലും ബലി നിര്‍ബാധം നടക്കുന്നു. ഇതെല്ലാം ഹിന്ദുമതത്തിന്‍റെ ഭാഗമായാണ് പ്രചിരിപ്പിക്കപ്പെട്ടിരുന്നത്. ഇതില്‍ പോരുതിമുട്ടിയവരെ കൂട്ടത്തോടെ ഇസ്ലാം- ക്രിസ്തു മതങ്ങളിലേക്ക് കൊണ്ട് ചെന്നെത്തിക്കുന്നു.
ഈ അന്ധകാരാവസ്ഥയിലാണ് മഹര്‍ഷി ദയാനന്ദ സരസ്വതിയുടെ ഉദയമുണ്ടായത്. ഗൌതമന്‍, കണാദന്‍, കപിലന്‍, കുമാരിലഭട്ടന്‍ എന്നിവരുടെ പാണ്ഡിത്യവും ഹനുമാന്‍, ഭീഷ്മര്‍ എന്നിവരുടെ ബ്രഹ്മചര്യ നിഷ്ഠയും ശങ്കരാചാര്യരുടെതുപോലുള്ള യോഗശക്തിയും ഭീമന് തുല്യമായ ബലവും ശ്രീബുദ്ധ ന്‍റെ തിനുസമാനമായ ത്യാഗ-വൈരാഗ്യങ്ങളും പതഞ്‌ജലി, വ്യാസന്‍ എന്നിവരുടെതുപോലുള്ള ആധ്യാത്മികതയും ഛത്രപതി ശിവജി, ഗുരു ഗോവിന്ദ സിംഹന്‍ എന്നിവരുടെതുപോലുള്ള നീതിവ്യവസ്ഥയും റാണാ പ്രതാപന്‍ന്‍റെതുപോലുള്ള പ്രതാപവും തേജസ്സും ഒത്തിണങ്ങിയ യുഗപുരുഷനായ മഹര്‍ഷി ദയാനന്ദ സരസ്വതി ഭാരത നഭോമണ്ഡലത്തില്‍ ഉയര്‍ന്നുവന്നു. ഭാരതത്തിന്‍റെ ഈ ദുരവസ്ഥക്കു കാരണം നാം ഈശ്വരീയ വാണിയായ ചതുര്‍ വേദങ്ങളുടെയും ഋഷികൃതമായ ഗ്രന്ഥങ്ങളുടെയും പഠന – പാഠനങ്ങളില്‍ നിന്ന് പിന്നോട്ട് പോയതിനാലാണെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. വേദങ്ങളിലേക്ക് മടങ്ങാന്‍ ആഹ്വാനം ചെയ്തു കൊണ്ട് ആര്യസമാജ മെന്ന സാമൂഹ്യ – നവോത്ഥാന – ആദ്ധ്യാത്മിക പ്രസ്ഥാനത്തിന് രൂപം നല്‍കി. 1875 ഏപ്രില്‍ 10 നു ബോംബൈയില്‍ ആണിത് സ്ഥാപിച്ചത്. താന്‍ തുടങ്ങുന്നത് പുതിയൊരു മതമല്ലാ എന്നും അനാദിയായി തുടര്‍ന്ന് വരുന്ന വൈദിക ധര്‍മ്മത്തി ന്‍റെ (ഹിന്ദു ധര്‍മ്മത്തിന്‍റെ) പുനരുജ്ജീവനമാണെന്നും അദ്ദേഹം പ്രഖ്യാപിച്ചു. വേദ പ്രചാരണത്തിനായി ഒരു കൊടുങ്കാറ്റു പോലെ അദ്ദേഹം ഉത്തര ഭാരതമാകെ ചുറ്റി സഞ്ചരിച്ചു. കാശിപോലുള്ള യാഥാസ്ഥിതിക ബ്രാഹ്മണരുടെ കേന്ദ്രങ്ങളില്‍ കടന്നു ചെന്ന് വിഗ്രഹാരാധന, ശ്രാദ്ധം, അവതാരവാദം, വേദ വിരുദ്ധമായ ആചരണങ്ങള്‍, ഭാഗവതാദി പുരാണങ്ങളുടെ ഖണ്ഡനം തുടങ്ങിയ വിഷയങ്ങളില്‍ ശാസ്ത്രാര്‍ത്ഥ ങ്ങള്‍നടത്തി വിജയശ്രീ ലാളിതനായി സത്യ- സനാതന – വൈദിക ധര്‍മ്മത്തിന്‍ സന്ദേശം എങ്ങും പ്രചരിപ്പിച്ചു. അദ്ദേഹത്തി ന്‍റെ പ്രഗല്‍ഭരായ സ്വാമി ശ്രdhaനന്ദന്‍, പണ്ഡിറ്റ് ലേഖ് റാം,ഗുരുദത്ത് വിദ്യാര്‍ത്ഥി, മഹാത്മാ ഹന്‍സ് രാജ്, ലാലാ ലജ്പത് റായ്തുടങ്ങിയ ശിഷ്യന്മാര്‍ ഈ പ്രവര്‍ത്തനത്തെ കൂടുതല്‍ പ്രബലമാക്കി.
ഈ പ്രവര്‍ത്തനം കേരളത്തിലും 1921ല്‍ പണ്ഡിറ്റ് ഋഷിറാമി ന്‍റെ യും സ്വാമി ശ്രദ്ധാനന്ദന്‍റെ യും നേതൃത്വത്തില്‍ തുടക്കമിട്ടു. വാഗ്ഭടാനന്ദന്‍, ശ്രീ നാരായണ ഗുരുദേവന്‍ എന്നിവരുടെ അനുഗ്രഹാശിസ്സുകളും അതിനുണ്ടായിരുന്നു. ഇന്ന് കേരളം ആധ്യാത്മികമായി വളരെ ഉന്നതിയിലാണെന്ന് ഒറ്റ നോട്ടത്തില്‍ തോന്നാമെങ്കിലുംഅനാചാരങ്ങളും അന്ധ വിശ്വാസങ്ങളും ഇന്നിവിടെ അഴിഞാടുകയാനെന്നു ദിനപത്രങ്ങള്‍ വായിച്ചാലറിയാം. മന്ത്രവാദം, മൃഗബലി എന്നിവ നിര്‍ബാധം നടക്കുന്നു. ഹിന്ദുവി ന്‍റെ സമ്പാദ്യ ത്തില്‍ നല്ലൊരു പങ്ക് ആന പൂരങ്ങള്‍, വെടിക്കെട്ട്, സപ്താഹങ്ങള്‍, ക്ഷേത്ര നവീകരണങ്ങള്‍ എന്നിവക്കായി ചിലവാക്കപ്പെടുന്നു. സമാജത്തില്‍ അശരണരും നിരാലംബരുമായവരെ സഹായിക്കാനാണ് ഈ സമ്പാദ്യമുപയോഗിക്കുന്നതെങ്കില്‍ എത്ര നന്നായിരുന്നു. നമ്മുടെ പ്രാമാണിക ഗ്രന്ഥങ്ങളിലോന്നും (വേദങ്ങള്‍, ഉപനിഷത്തുകള്‍,ദര്‍ശനങ്ങള്‍ തുടങ്ങിയവ) ഇന്ന് കാണുന്ന വിഗ്രഹാരാധന, വെടിക്കെട്ട്,സപ്താഹങ്ങള്‍, താന്ത്രിക ക്രിയകള്‍, മന്ത്രവാദം, മൃഗബലി തുടങ്ങിയവയ്ക്ക് വിധി കാണുന്നില്ല. അതേ സമയം സമാജ സേവനം നിര്‍ബന്ധ മായും നടത്തണ മെന്നു പറയുന്നുമുണ്ട്. ആര്യസമാജം വേദവിഹിതമായ ആരാധനാ രീതിയും ആചരണവും തിരിച്ചു കൊണ്ടുവരാന്‍ പരിശ്രമിക്കുന്നു. വേദങ്ങളിലേക്ക് മടങ്ങുക എന്ന ഋഷി ദയാനന്ദന്‍റെ ആഹ്വാനത്തിന് കേരളത്തില്‍ ഇന്ന് ഏറെ പ്രസക്തിയുണ്ട്.