പതിനെട്ടു പുരാണങ്ങളുടെയും കര്‍ത്താവ് വ്യാസനായിരുന്നെങ്കില്‍ അവയില്‍ ഇത്രയേറെ വിഡ്ഢിത്തങ്ങളും വൈരുദ്ധ്യങ്ങളും ഒരിക്കലും വരുമായിരുന്നില്ല. എന്തെന്നാല്‍ ശാരീരിക സൂത്രം, യോഗശാസ്ത്ര ഭാഷ്യം മുതലായ വ്യാസകൃത ഗ്രന്ഥങ്ങള്‍ കണ്ടാല്‍ വ്യാസന്‍ മഹാവിദ്വാനും സത്യവാദിയും യോഗിയുമായിരുന്നുവെന്നു വ്യക്തമാവുന്നുണ്ട്. അദ്ദേഹം ഇത്തരം കള്ളത്തരങ്ങള്‍ ഒരിക്കലും എഴുതുകയില്ല. പരസ്പരവിരുദ്ധ സമ്പ്രദായങ്ങളുടെ ആളുകളും ഭാഗവതാതി ഗ്രന്ഥങ്ങളുടെ രചയിതാക്കളും ആയ ഇവരില്‍ വ്യാസന്‍റെ ഗുണങ്ങള്‍ ലേശമാത്ര പോലുമില്ല. വേദ ശാസ്ത്ര വിരുദ്ധമായ അസത്യവാദങ്ങള്‍ എഴുതുന്നത് വ്യാസനെപ്പോലുള്ള വിദ്വാന്‍മാരുടെ ജോലിയല്ല. ഇത്തരം പണികള്‍ വിരുദ്ധന്മാരും സ്വാര്‍ഥി കളും അവിദ്വാന്മാ രുമായവരുടെയാണ്.
ഇതിഹാസം,പുരാണം മുതലായവ ശിവപുരാണാദികളുടെ പേരല്ല. ‘ബ്രാഹ്മണാനീതിഹാസാന്‍ പുരാണാനി കല്പാന്‍ ഗാഥാ നാരാശംസീരിതി’ (തൈത്തിരീയ ആരണ്യകം 2.9). ഇതു ബ്രാഹ്മണങ്ങളിലെയും സൂത്രങ്ങളുടെയും വചനമാണ്. ഐതരേയം,ശതപഥം, സാമം, ഗോപഥം എന്നീ ബ്രാഹ്മണങ്ങളുടെ അഞ്ചു പേരുകളാണ് ഇതിഹാസം, പുരാണം, കല്പം, ഗാഥ, നാരാശംസി എന്നിവ. ഇതിഹാസം – ജനകന്‍ – യാജ്ഞവല്ക്യന്‍ എന്നിവരുടെ സംവാദം പോലുള്ളവ. പുരാണം – ജഗത് ഉത്പത്തി മുതായാവയുടെ വര്‍ണ്ണനം. കല്പം – വേദശബ്ദാദികളുടെ അര്‍ത്ഥ നിരൂപണം, വര്‍ണ്ണന മുതലായവ. ഗാഥ – ഉദാഹരണങ്ങള്‍ ഉദാഹരിച്ച് കഥകള്‍ പറയുക. നാരാശംസി – മനുഷ്യരുടെ പ്രശംസനീയവും അല്ലാത്തതുമായ പ്രവൃത്തികള്‍ ആഖ്യാനിക്കല്‍ (ശങ്കരാചാര്യരുടെ ബൃ ഹദാരണ്യകൊപനിഷത് ഭാഷ്യത്തില്‍ (2.4.10) പുരാണത്തിനുദാഹരണം ‘ആസദ്വാ ഇദമഗ്ര ആസീത് മുതലായവ എന്നിങ്ങനെ ബ്രാഹ്മണാന്തര്‍ഗതമായവ നല്‍കിയിരിക്കുന്നു.